രണ്ടു ദിവസത്തിനകം താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: താൻ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു . പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉപദ്രവിക്കുകയാണെന്നും നായിഡു പറഞ്ഞു.
നാളെയോ മറ്റന്നാളോ അവർ എെന്ന അറസ്റ്റ് ചെയ്തക്കോം. അതിന് അവരെ അനുവദിക്കുക. ഞാൻ ജയിലിൽ പോകാം. എന്നാൽ കീഴടങ്ങാൻ തയാറല്ല. - വിശാഖപ്പെട്ടണത്തെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.
രാജ്യ സഭാ എം.പിയും നായിഡുവിൻെറ അടുത്ത സഹായിയുമായ സി. എം രമേശിൻെറ കദപയിലെ വസതിയിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നിരുന്നു. അതിന് പിന്നാലെ ടി.ഡി.പി നേതാക്കളെയും സ്ഥാനാർഥികളെയും ഉപദ്രവിക്കുന്നതിനായി മോദി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് നായിഡു വിമർശിച്ചിരുന്നു.
ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആർ.ബി.ഐ എന്നീ ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ മോദി അപമാനിക്കുകയാണെന്നും നായിഡു പറഞ്ഞു. ചീഫ് സെക്രട്ടറി അനിൽ ചന്ദ്ര പുനേതയെ മാറ്റിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെയും ചന്ദ്ര ബാബു നായിഡു വിമർശിച്ചു. കമീഷൻ മോദിയുടെ ആജ്ഞ നടപ്പിലാക്കുകയാണ്.
തെരഞ്ഞെടുപ്പ് കമീഷൻ ഒരു കലക്ടറെ സ്ഥലം മാറ്റി. ഡയറക്ടർ ജനറൽ ഉൾപ്പെടെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റി. ഇന്ന് ഒരു കാരണവും പറയാതെ ചീഫ് സെക്രട്ടറിയെയും നീക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന് തോന്നുന്നതു പോലെ പ്രവർത്തിക്കാൻ സാധിക്കില്ല. നിഷ്പക്ഷമായാണ് പ്രവർത്തിക്കേണ്ടത്. കമീഷൻെറ നടപടി വൈ.എസ്.ആർ കോൺഗ്രസിനെ സഹായിക്കുന്നതിനാണ്. മോദിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗ് മോഹൻ റെഡ്ഢിയും ഡി.ടി.പിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും നായിഡു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
